കൊല്ലം: 29 ഗ്രാം കഞ്ചാവും രണ്ട് ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരുവ കാഞ്ഞാവള്ളി തിനവിള തെക്കതിൽ നവീനാണ് (24) ആൽത്തറമൂട് ജംഗ്ഷൻ സമീപം ശക്തികുളങ്ങര എസ്.ഐ ശബ്‌നയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.
ലഹരിക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കുന്ന കേരള പൊലീസിന്റെ യോദ്ധാവ് ആപ്ലിക്കേഷൻ വഴി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശക്തികുളങ്ങരയിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വിതരണം ചെയ്യുന്ന നവീനെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ശക്തികുളങ്ങര പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. 29 ഗ്രാം കഞ്ചാവ് 5 പൊതികളിലായും എം.ഡി.എം.എ 3 പൊതികളിലായുമാണ് പ്രതി സൂക്ഷിച്ചിരുന്നത്.
ഗ്രേഡ് എസ്.ഐമാരായ സന്തോഷ് കുമാർ, ശ്രീകുമാർ, സി.പി.ഒമാരായ മനു, അനീഷ്, അജിത് ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |