കൊല്ലം: ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സ് സി.ബി.എസ് ഇ സ്കൂളുകളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ സഹോദയയുടെ വാർഷിക ജനറൽ ബോഡി യോഗം ഉളിയക്കോവിൽ സെന്റ് മേരീസ് സ്കൂളിൽ നടത്തി. ജില്ലയിലെ 35 സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്നുള്ള മാനേജർമാരും പ്രിൻസിപ്പൽമാരും പങ്കെടുത്തു. അടുത്ത അദ്ധ്യയന വർഷത്തേക്കുള്ള വിവിധ പരിപാടികളുടെ ഷെഡ്യൂൾ തീരുമാനിച്ചു. 10, 12 ക്ലാസുകളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കാൻ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഡോ. ഡി.പൊന്നച്ചൻ അദ്ധ്യക്ഷനായി. സെക്രട്ടറി കിഷോർ ആന്റണി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ യു.സുരേഷ് സിദ്ധാർത്ഥ വാർഷിക കണക്ക് അവതരിപ്പിച്ചു. കിഷോർ ആന്റണി, ജിജോ ജോർജ്, മഞ്ജു രാജീവ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കരവാളൂർ ഓക്സ്ഫോർഡ് സ്കൂൾ മാനേജർ വി.അനിൽകുമാർ (പ്രസിഡന്റ്), കടയ്ക്കൽ എ.ജി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ മേരിക്കുട്ടി ജോസ് (സെക്രട്ടറി), സെന്റ് മേരീസ് സ്കൂൾ ചെയർമാൻ ഡോ. ഡി.പൊന്നച്ചൻ (ട്രഷറർ) എന്നിവരെ തിരഞ്ഞടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |