ക്ലാപ്പന: വായന പക്ഷാചരണ പരിപാടിയുടെ ഭാഗമായി വള്ളിക്കാവ് സംസ്കാര സംദായിനി വായനശാലയും ഒന്നാം വാർഡ് കുടുംബശ്രീ എ.ഡി.എസും സഹകരിച്ച് സംഘടിപ്പിച്ച അക്ഷര ജ്വാല സ്ത്രീ ഹൃദയങ്ങളിൽ പരിപാടി ഗ്രാമപഞ്ചായത്ത് മെമ്പർ എസ്. അനിത ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല വനിതാ വേദി പ്രസിഡന്റ് എസ്. ശശികല അദ്ധ്യക്ഷയായി. സി.ഡി.എസ്. മെമ്പർ എം. സോണി സ്വാഗതം പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ആർ.കെ. ദീപ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല വനിതാവേദി സെക്രട്ടറി എസ്. സേതു ക്വിസ് അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ മെമ്പർ ജി. രവീന്ദ്രൻ, ഭരണസമിതി അംഗങ്ങളായ പി. ശിവാനന്ദൻ, എസ്. സതീശൻ, എസ്. അജിത് കുമാർ, എം. സുജ, എസ്. രവികുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |