കുണ്ടറ: തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് 6-ാം വാർഡിലെ ചേരിക്കോണം തലച്ചിറ പ്രദേശത്തെ കുടിവെള്ള പദ്ധതിക്കായി 15 ലക്ഷം രൂപ അനുവദിച്ചതായി പി.സി.വിഷ്ണുനാഥ് എം.എൽ.എ അറിയിച്ചു.
കഴിഞ്ഞ മാസം പ്രദേശത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾ മരിക്കുകയും ഇളയ കുട്ടി ഗുരുതരാവസ്ഥയിലാവുകയും ചെയ്തിരുന്നു. ഈ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സാ ചെലവ് എം.എൽ.എ ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് കുട്ടിയുടെ രോഗം ഭേദമായി.എന്നാൽ വീണ്ടും പ്രദേശത്ത് രോഗ ലക്ഷണങ്ങൾ കണ്ടെത്തുകയും പലരും ചികിത്സ തേടുകയും ചെയ്തു.
തിങ്ങി നിറഞ്ഞ നിലയിലാണ് ഇവിടെ വീടുകൾ സ്ഥിതി ചെയ്തിരുന്നത്. അതിനാൽ കക്കൂസുകളും കിണറുകളും തമ്മിലുളള അകലവും കുറവായിരുന്നു. മഴക്കാലമായതോടെ കിണറുകൾ മലിനപ്പെടാൻ തുടങ്ങി. രോഗം പടർന്നതിനെ തുടർന്ന് കിണറുകളിൽ നടത്തിയ പരിശോധനയിൽ കോളീഫോം ബാക്ടീരിയയാണ് രോഗകാരണമെന്ന് കണ്ടെത്തി.
കുടിവെളളം ഉപയോഗയോഗ്യമല്ലെന്ന് ബോദ്ധ്യമായതിനെത്തുടർന്നാണ് ചേരിക്കോണം കുടിവെളള പദ്ധതി, ജല അതോറിട്ടി എം.ഡിയുടെ സാന്നിദ്ധ്യത്തിൽ ആവിഷ്കരിച്ചതെന്ന് എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |