കൊല്ലം: സ്വാമി ശാശ്വതികാനന്ദ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വാമി ശാശ്വതികാനന്ദയുടെ 23-ാം സമാധിദിനാചരണം ചെയർമാൻ എസ്.സുവർണകുമാർ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് സ്വാമി സുഖാകാശ സരസ്വതി അദ്ധ്യക്ഷനായി. വർക്കിംഗ് പ്രസിഡന്റ് പി.എസ്.ബാബുറാം മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി തലശേരി കെ.പി.സുധാകര സ്വാമി, ട്രഷറർ പ്രബോധ്.എസ് കണ്ടച്ചിറ, വെളിയം ഗാനപ്രിയൻ, ക്ലാവറ സോമൻ, ഷാജിലാൽ കരുനാഗപ്പള്ളി, സി.വി.മോഹൻകുമാർ, കെ.ബി.അജിതൻ, രാജു ഇരിങ്ങാലക്കുട, പ്രസന്നൻ വൈഷ്ണവ്, അനിൽ പടിക്കൽ, അജിത സദാനന്ദൻ, മണിയമ്മ രാമചന്ദ്രൻ, സുരേഷ് അശോകൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |