കൊട്ടാരക്കര: താലൂക്കാശുപത്രിയുടെ ശോച്യാവസ്ഥയിലും ആരോഗ്യ മേഖലയിലെ തകർച്ചയിലും പ്രതിഷേധിച്ച് കോൺഗ്രസ് കൊട്ടാരക്കര, എഴുകോൺ ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ താലൂക്കാശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മന്ത്രി വീണാ ജോർജ് രാജി വയ്ക്കണമെന്നും ആശുപത്രിയുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മാർച്ച്. പുലമൺ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റുമാരായ കെ.ജി. അലക്സ്, ജയപ്രകാശ് നാരായണൻ, അഡ്വ. ബ്രിജേഷ് ഏബ്രഹാം, പാത്തല രഘവൻ, ഇഞ്ചക്കാട് നന്ദകുമാർ, ഓ. രാജൻ, ഹരികുമാർ, ബി. രാജേന്ദ്രൻനായർ, നടുക്കുന്നിൽ വിജയൻ, ബേബി പടിഞ്ഞാറ്റിൻകര, വി. ഫിലിപ്പ്, പവിജ പത്മൻ, ജോജു ജോർജ്, മധുലാൽ, ആർ. മധു, വേണു അവണൂർ, ജയചന്ദ്രൻ, ശോഭ പ്രശാന്ത്, കണ്ണാട്ട് രവി, കോശി കെ. ജോൺ, ജലജ ശ്രീകുമാർ, നവാസ്, ജോയൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
താലൂക്കാശുപത്രിക്ക് മുന്നിൽ ഉപരോധം സൃഷ്ടിച്ച അജോ ജോർജ്, നവാസ്, ജോയൽ തുടങ്ങിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത് നേരിയ സംഘർഷത്തിന് കാരണമായി. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. അറസ്റ്റ് ചെയ്തവരെ ജാമ്യത്തിൽ വിട്ടയച്ചതോടെ പ്രതിഷേധക്കാർ പിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |