ചവറ: ആരോഗ്യമേഖലയിലെ തകർച്ച, എൽ.ഡി.എഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ, ചവറ മണ്ഡലത്തിലെ വികസന മുരടിപ്പ് എന്നിവയിൽ പ്രതിഷേധിച്ച് ആർ.എസ്.പി ചവറ മണ്ഡലം കമ്മിറ്റി പ്രതിഷേധ സായാഹ്ന സദസുകൾ സംഘടിപ്പിച്ചു. ചവറ കൊട്ടുകാട് ജംഗ്ഷനിൽ ചേർന്ന യോഗം ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.എം.സാലി ഉദ്ഘാടനം ചെയ്തു. ചവറ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജസ്റ്റിൻ ജോൺ മുഖ്യപ്രഭാഷണം നടത്തി.
പന്മന പഞ്ചായത്തിലെ ചാമ്പക്കടവിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന കമ്മിറ്റി അംഗം കോക്കാട്ട് റഹിം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
തേവലക്കര പഞ്ചായത്തിലെ പടപ്പനാലിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം സി.പി.സുധീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.
തെക്കുംഭാഗം പഞ്ചായത്തിലെ നടയ്ക്കാവിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ആർ.വൈ.എഫ് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ആർ.വൈശാഖ് മുഖ്യപ്രഭാഷണം നടത്തി. നീണ്ടകര പഞ്ചായത്തിലെ ആൽത്തറമൂടിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എസ്.സനൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വാഴയിൽ അസ്സീസ് മുഖ്യപ്രഭാഷണം നടത്തി. വിവിധ പഞ്ചായത്തുകളിൽ സംഘടിപ്പിച്ച സമര പരിപാടികളിൽ ഡി.സുനിൽകുമാർ, താജ് പോരൂക്കര, അനിൽകുമാർ, സാബു നീണ്ടകര, ശ്രീകുമാർ പന്തവിള, അനിൽകുമാർ തെക്കുംഭാഗം, ദിവാകരൻപിള്ള, സുരേന്ദ്രൻ, സിയാദ് കോയിവിള, മനോജ് പന്തവിള, ഐ.ജയലക്ഷ്മി, സുനിത ബിജു എന്നിവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |