അഞ്ചൽ: ഡീസൽ ചോർച്ചയെ തുടർന്ന് അഞ്ചലിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്ത് നേരിയ തീപിടിത്തം. അൽപ്പനേരം പരിഭ്രാന്തി പരത്തിയെങ്കിലും യുവാവിന്റെ സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ വൈകിട്ട് 6.30 ഓടെ അഞ്ചൽ വട്ടമൺ പാലത്തിന് സമീപത്തെ പെട്രോൾ പമ്പിന് മുൻവശത്തായിരുന്നു അപകടം.
തിരുവനന്തപുരത്ത് നിന്ന് മുണ്ടക്കയത്തേയ്ക്ക് പോയ ഫാസ്റ്റ് പാസഞ്ചറിലാണ് തീയും പുകയും കണ്ടത്. ബസിന് പിന്നിൽ ബൈക്കിൽ വരുകയായിരുന്ന അഞ്ചൽ സ്വദേശി അനസ്റ്റിൻ ബസിന്റെ പിന്നിൽ നിന്ന് ഡീസൽ ചോരുന്നത് ശ്രദ്ധിച്ചു. ഉടൻ ഡ്രൈവറെ വിവരം ധരിപ്പിച്ച് ബസ് നിറുത്തിച്ചു. തീയും പുകയും പടർന്നതോടെ സമീപത്തെ പമ്പ് ജീവനക്കാർ ഓടിയെത്തി ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീ അണച്ചു. ഇതിനിടെ യാത്രക്കാരെ ബസിൽ നിന്ന് പുറത്തിറക്കിയിരുന്നു. സംഭവം അറിഞ്ഞ് അഞ്ചൽ പൊലീസും പുനലൂരിൽ നിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തി. പരിശോധനയിൽ ബസിന്റെ ഡീസൽ ടാങ്കിന് ചോർച്ചയുള്ളതായി കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |