പോരുവഴി: സ്കൂളിൽ വച്ച് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച തുക കൈമാറി. ജില്ലയിലെ അദ്ധ്യാപകരിൽ നിന്ന് ശേഖരിച്ച 1110225 രൂപയാണ് ഇന്നലെ വൈകിട്ട് മൂന്നരയോടെ പടിഞ്ഞാറേകല്ലട വിളന്തറയിലെ വീട്ടിലെത്തി മന്ത്രി കെ.എൻ.ബാലഗോപാൽ മാതാപിതാക്കൾക്ക് കൈമാറിയത്. കെ.എസ്.ടി.എ സംസ്ഥാന ഭാരവാഹികളായ ടി.കെ.എ.ഷാഫി, ഡി.സുധീഷ്, എസ്.സബിത, എ.കെ.ബീന, ജില്ലാ ഭാരവാഹികളായ ബി.സജീവ്, കെ.എൻ.മധുകുമാർ, ജി.കെ.ഹരികുമാർ, ആർ.ബി.ഷൈലേഷ് കുമാർ, എം.എസ്.ഷിബു, ജെ.ശശികല, വി.കെ.ആദർശ്, കൊല്ലം ഡി.ഡി കെ.ഐ.ലാൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.സോമപ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, ഏരിയ സെക്രട്ടറി ടി.ആർ.ശങ്കരപിള്ള, എൻ.യശ്പാൽ, സി.ഉണ്ണിക്കൃഷ്ണൻ, വി.അനിൽ, ഷിബു ഗോപാൽ, എ,സാബു തുടങ്ങിയവർ പങ്കെടുത്തു.
വൈദ്യുതി വകുപ്പ് പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപയും സ്കൂൾ മാനേജ്മെന്റ് പ്രഖ്യാപിച്ച 10 ലക്ഷം രൂപയും ദിവസങ്ങൾക്ക് മുമ്പ് മിഥുന്റെ മാതാപിതാക്കൾക്ക് കൈമാറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |