കൊട്ടാരക്കര: വെട്ടിക്കവല ഗവ. ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുള്ള ഒരുവർഷ വുഡ് വർക്ക് ടെക്കനീഷ്യൻ ട്രേഡിൽ ഒഴിവ്. 80 ശതമാനം പട്ടികജാതി വിഭാഗത്തിനും 10 ശതമാനം വീതം പട്ടിക വർഗത്തിനും മറ്റ് വിഭാഗങ്ങൾക്കും സംവരണം ചെയ്തിരിക്കുന്നു. പത്താം ക്ളാസ് പരാജയപ്പെട്ടവർക്കും അപേക്ഷിക്കാം. സൗജന്യ പരിശീനം, ഉച്ചഭക്ഷണം, പോഷകാഹാരം, മാസം തോറും 800 രൂപ സ്റ്റൈപ്പെന്റ്, 1500 രൂപ ഹോസ്റ്റൽ അലസൻസ്, 1000 രൂപ ലംപ്സം ഗ്രാന്റ്, 900 രൂപ യൂണിഫോറം അലവൻസ് എന്നിവ ലഭിക്കും. സ്റ്റഡി ടൂറിന് 3000 രൂപ അനുവദിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് പണിയായുധങ്ങൾക്ക് 3000 രൂപ നൽകും. ഫോൺ: 8893033963, 9497264223.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |