പെരുമ്പാവൂർ: ഹെറോയിൻ വില്പനക്കാരനൊപ്പം മയക്കുമരുന്ന് കുത്തിവെച്ച അന്യസംസ്ഥാന തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.
അസം നൗഗാൺ സ്വദേശി വസിംഹക്കിനെയാണ് (24) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മയക്ക്മരുന്ന് കുത്തിവയ്ക്കുന്ന ആളാണ് പ്രതി. യുവാവിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തെ ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ടുപോയി മയക്കുമരുന്നു കുത്തിവയ്ക്കുകയായിരുന്നു. കുത്തിവെയ്പിനെ തുടർന്ന് കുഴഞ്ഞ് വീണു മരിക്കുകയായിരുന്നു. ഹെറോയിനാണ് കുത്തിവച്ചതെന്ന് സംശയിക്കുന്നു.
ആശുപത്രിയിലെ ഡോക്ടറാണ് സംഭവം പൊലീസിനെ അറിയിച്ചത്. സി.സി. ടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ വസിംഹക്കിനെ കുറിച്ച് സൂചന ലഭിച്ചു. യുവാവ് കുഴഞ്ഞ് വീണയുടൻ ഇയാൾ ഇവിടെ നിന്നു കടന്ന് കളഞ്ഞിരുന്നു. ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |