കൊല്ലം: മെഡിസെപ്പ് പുതുക്കി കരാർ ഒപ്പിടുന്നതിന് മുമ്പ് മെഡിസെപ്പിൽ താത്പര്യമില്ലാത്തവർക്ക് സ്വയം പിന്മാറാനുള്ള അവസരം നൽകണമെന്ന് കേരള റിട്ട. ടീച്ചേഴ്സ് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഓണത്തിന് മുമ്പ് പെൻഷൻകാരുടെ ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക, ഉത്സവബത്ത 2000 രൂപയായി ഉയർത്തുക, പെൻഷൻ പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷർ കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.ശശിധരൻ അദ്ധ്യക്ഷനായി. കെ.ജി.തോമസ്, ആർ.മുരളീധരൻ പിള്ള, എം.സി.ജോൺസൺ, സൈമൺ ബേബി, സി.കെ.ജേക്കബ്, ചന്ദ്രശേഖരൻ നായർ, ടി.മാർട്ടിൻ, എ.ആർ.കൃഷ്ണകുമാർ, ആർ.സുദേശൻ, സി.നിത്യാനന്ദൻ, ഇരിങ്ങൂർ യോഹന്നാൻ, കെ.ജി.വിത്സൺ, എ.സൈനബ, സൂസൺ ജോൺ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |