പുനലൂർ: പുനലൂരിലെ റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിലെ തൊഴിൽ പ്രശ്നങ്ങളും ബോണസും മന്ത്രി വി.ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ ധാരണയായി. കാഷ്വൽ തൊഴിലാളികളായ 275 പേരെ സ്ഥിരപ്പെടുത്തും. 716 ലയങ്ങൾ നവീകരിക്കും. തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി 25 ദിവസമായി വർദ്ധിപ്പിക്കുന്നതിന് റിപ്പോർട്ട് സമർപ്പിക്കാൻ ലേബർ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഐ.ടി.ഐക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ സ്ഥലം നൽകാനും ധാരണയായി. കഴിഞ്ഞ പ്രാവശ്യത്തെ പോലെ 20% ബോണസ് നൽകും. യോഗത്തിൽ പി.എസ്.സുപാൽ എം.എൽ.എ, എസ്.ജയമോഹൻ, ജോർജ് മാത്യു, ടി.അജയൻ, സി.അജയ് പ്രസാദ്, ഏരൂർ സുഭാഷ്, നാസർ ഖാൻ, ആർ.പി.എൽ മാനേജിംഗ് ഡയറക്ടർ ഷാജികുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |