കൊല്ലം: കുടുംബശ്രീ ഉത്പന്നങ്ങൾ വീടുകൾ കേന്ദ്രീകരിച്ച് വിറ്റഴിച്ച് ഓണവിപണി കീഴടക്കാൻ തയ്യാറെടുത്ത് കുടുബശ്രീ ഹോംഷോപ്പ്. 38 കുടുംബശ്രീ സംരംഭങ്ങളിൽ നിന്ന് ഓണത്തിന് ആവശ്യമായ ചിപ്പ്സ്, ശർക്കരവരട്ടി, പായസം മിക്സ്, പപ്പടം, കറി പൗഡറുകൾ, തേയില, അച്ചാറുകൾ, വെളിച്ചെണ്ണ, ചെറുധാന്യപ്പൊടികൾ, അരി-ഗോതമ്പ് പൊടി, പുട്ട് പൊടി തുടങ്ങിയവയാണ് കുടുംബശ്രീ ബ്രാൻഡിൽ എത്തുന്നത്.
ഹെയർ ഓയിൽ, ഹെയർ ഷാംപൂ, പുൽതൈലം, മറയൂർ ശർക്കര, വയനാടൻ ചുക്ക് കാപ്പി എന്നിവയും ഇക്കൂട്ടത്തിലുണ്ട്. വെളിച്ചണ്ണ ലാബിൽ പരിശോധിച്ച് പരിശുദ്ധി ഉറപ്പാക്കിയ ശേഷമാണ് വിൽപ്പനയ്ക്ക് വയ്ക്കുന്നത്. പ്രാദേശിക ഉത്പാദന യൂണിറ്റുകളിൽ നിന്നുള്ള ഉത്പന്നങ്ങൾ കൂടാതെ വയനാട്, കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള സംരംഭകരുടെ ഉത്പന്നങ്ങളും ജില്ലയിലെ ഹോംഷോപ്പുകളിൽ എത്തിച്ചിട്ടുണ്ട്.
മുളക്, മല്ലി, മഞ്ഞൾ തുടങ്ങിയവയെല്ലാം കഴുകി ഉണക്കിപ്പൊടിച്ച് പായ്‌ക്കറ്റുകളിൽ കുടുംബശ്രീ ബ്രാൻഡുകളിൽ എത്തുന്നതിനാൽ മായമില്ലാതെ വാങ്ങാം. നിലവിൽ ജില്ലയിൽ ഓച്ചിറ ബ്ലോക്കിലെ ആറ് പഞ്ചായത്തുകളും ശാസ്താംകോട്ട ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളും ചവറ ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളും ചിറ്റുമല ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളുമാണ് പദ്ധതിയിലുള്ളത്.
നാടൻ ഉത്പന്നങ്ങൾ വാങ്ങാം
തിരഞ്ഞെടുത്ത വനിതകൾ 'ഹോംഷോപ്പ് ഓണർ'മാരാകും
വീട് കുടുംബശ്രീ ഉത്പന്നങ്ങൾ കിട്ടുന്ന 'ഔട്ട്ലെറ്റാ'കും
വീടുകളിലെത്തിക്കുന്നതിനൊപ്പം ഔട്ട്ലെറ്റിൽ നിന്നും വാങ്ങാം
2024ൽ കെ-ലിഫ്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജില്ലയിൽ ഹോംഷോപ്പ് തുടങ്ങിയത്
തുടക്കം ഓച്ചിറ ബ്ലോക്കിൽ
വിജയിച്ചതോടെ മറ്റിടങ്ങളിലേക്കും
ജില്ലയിൽ വിറ്റുവരവ്
₹ 69 ലക്ഷം
ഹോംഷോപ്പ് ഉടമകൾ
349
വില
വെളിച്ചെണ്ണ (1 ലിറ്റർ) ₹450
പാലട പായസം മിക്സ് (300 ഗ്രാം) ₹110
വെർമസലി പായസം മിക്സ് (250 ഗ്രാം) ₹55
പപ്പടം (150 ഗ്രാം) ₹50
ശർക്കരവരട്ടി (250 ഗ്രാം ₹100
ചിപ്സ് (250) ₹100
വയനാടൻ ചുക്ക് കാപ്പിപ്പൊടി (100 ഗ്രാം) ₹150
ചോള പുട്ടുപൊടി (500 ഗ്രാം) ₹70
ഗോതമ്പ് പുട്ടുപൊടി (500 ഗ്രാം) ₹60
തേയില (250 ഗ്രാം) ₹85
മായമില്ലാത്ത നാടൻ ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിനുപരി ഓണത്തിന് അംഗങ്ങൾക്ക് നല്ലൊരു വരുമാനവും ഇതിലൂടെ കണ്ടെത്താനാകും.
കുടുംബശ്രീ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |