വൈക്കം: എസ്.എൻ.ഡി.പി യോഗം 114-ാം നമ്പർ മൂത്തേടത്തുകാവ് ശാഖാ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം.പി.സെൻ അദ്ധ്യക്ഷനായിരുന്നു. ഭരണസമിതി അംഗങ്ങളായി ബിജു കൂട്ടുങ്കൽ (പ്രസിഡന്റ്), സുരേഷ് ഇലഞ്ഞിത്തറ (വൈസ് പ്രസിഡന്റ്), ശിവദാസൻ പാലുവിരുത്തിൽ (സെക്രട്ടറി), മഹേഷ് പുതുത്തറ, ബാബു വല്ലുവേലി, സുരേന്ദ്രൻ ഞാലുവള്ളി, അമൃത മഴുവഞ്ചേരി, ഗീതാശശി, അനിൽ കൂട്ടുമ്മേൽതറ, തങ്കച്ചൻ കിഴക്കേപാലുവിരുത്തിൽ, സത്യജിത്ത് എസ്.വി.എൻ നിലയം (കമ്മിറ്റി അംഗങ്ങൾ), ശശി കാക്കാലൻതറ, സുരേന്ദ്രൻ പുള്ളോന്തറ, സാബു ചാടിത്തറ (പഞ്ചായത്ത് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |