
നാഗർകോവിൽ: 15 ലക്ഷം രൂപ വിലയുള്ള 301 കിലോ നിരോധിത പുകയില ഉത്പന്നങ്ങളുമായി നാലുപേരെ പൊലീസ് പിടികൂടി. നാഗർകോവിൽ സ്വദേശി അരുൾ ജീവൻ (38),പാറശാല സ്വദേശി സുനിൽ (51),തിരുവനന്തപുരം സ്വദേശി വിനോദ് കുമാർ (41),ബീമാപ്പള്ളി സ്വദേശി നവാസ് (36) എന്നിവരെയാണ് നാഗർകോവിലിൽ വച്ച് പൊലീസ് അറസ്റ്റുചെയ്‌തത്.
ബീമാപ്പള്ളിയിൽ നിന്ന് കന്യാകുമാരി ജില്ലയിലെ കടകളിലേയ്‌ക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിക്കുന്നതായി ജില്ലാ പൊലീസ് മേധാവി സ്റ്റാലിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എസ്.ഐ ജെസി മേനകയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് രണ്ട് കാറുകൾ,ആറ് ഫോണുകൾ എന്നിവയും പിടിച്ചെടുത്തു. നേശമണിനഗർ സ്റ്റേഷനിലെത്തിച്ച പ്രതികളെ റിമാൻഡ് ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |