
കൊച്ചി: മാതൃഭാഷയും ഭാരതത്തിന്റെ സാസ്‌കാരിക പൈതൃകവും കൈവിടാതെ വേണം പുതിയ തലമുറ വളരേണ്ടതെന്ന് ചിന്മയമിഷൻ ആഗോള അദ്ധ്യക്ഷനും ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല ചാൻസലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതി. പിറവം വെളിയനാട് ആദിശങ്കര നിലയത്തിൽ ചിന്മയ വിശ്വവിദ്യാപീഠം കല്പിത സർവകലാശാലയിലെ വിദ്യാർത്ഥികളും അദ്ധ്യാപകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ആക്ടിംഗ് വൈസ് ചാൻസലർ പ്രൊഫ.ഡോ.ടി.അശോകൻ, ഡീൻ സുനീത ഗ്രാന്ധി , ട്രസ്റ്റി സുരേഷ് വാദ്വാനി, ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ബി.ഭവേഷ് പങ്കെടുത്തു. ഇന്ന് കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കല്പിത സർവകലാശാലയുടെ ബിരുദ സമർപ്പണം സ്വാമി നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |