പത്തനാപുരം: രോഗിയായ വൃദ്ധന്റെ എ.ടി.എം കാർഡ് കൈക്കലാക്കി 2.36ലക്ഷം രൂപ അപഹരിച്ച പത്തനാപുരത്തെ രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാരെ കോടതി റിമാൻഡ് ചെയ്തു. പത്തനാപുരം പാതിരിക്കൽ കമുകുംകോട്ട് കിഴക്കേക്കര വീട്ടിൽ പ്രഗീഷ് കുമാർ (38), മഞ്ചള്ളൂർ കുഴിയിൽ വീട്ടിൽ അജികുമാർ (46) എന്നിവരെ പത്തനാപുരം പൊലീസാണ് പിടികൂടിയത്. രോഗിയായ പത്തനാപുരം സ്വദേശി ഈട്ടിവിള പുരയിടത്തിൽ റംസാദിന്റെ (51) എ.ടി.എം കാർഡാണ് കൈക്കലാക്കിയത്. അജികുമാറിന്റെ ഓട്ടോ റിക്ഷയിൽ റംസാദ് ഓട്ടം പോകുന്നതിനിടെ എ.ടി.എമ്മിൽ നിന്ന് പണമെടുക്കാൻ കാർഡും പിൻ നമ്പരും ഉടമ ഡ്രൈവർക്ക് കൈമാറി. ബോധപൂർവം റംസാദിനെ ഒഴിവാക്കി അജികുമാർ കാർഡുമായി കടന്നുകളഞ്ഞു. സുഹൃത്തായ പ്രഗീഷ് കുമാറുമൊത്ത് പണം പിൻ വലിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |