കൊല്ലം: പെരിനാട് ഗവ. എച്ച്.എസ്.എസിൽ പ്രവർത്തിച്ചിരുന്ന ബോക്സിംഗ് അക്കാഡമിയുടെ പ്രവർത്തനം സ്തംഭിച്ചിട്ട് മൂന്ന് മാസം. കഴിഞ്ഞ ജൂലായ് മുതൽ അക്കാഡമിക്കുള്ള സാമ്പത്തിക സഹായം ജില്ലാ പഞ്ചായത്ത് നിറുത്തിയതാണ് പ്രതിസന്ധിക്ക് കാരണമായത്.
തദ്ദേശ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച ബോക്സിംഗ് അക്കാഡമിയായിരുന്നു പെരിനാട്ടേത്. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പെരിനാട് സ്കൂൾ വളപ്പിൽ പ്രത്യേക ഷെഡ് നിർമ്മിച്ച് 2019ലാണ് അക്കാഡമി പ്രവർത്തനം തുടങ്ങിയത്. 25 ലക്ഷം രൂപ ചെലവായി. 15 ലക്ഷം ചെലവിലാണ് ഷെഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കിയത്. 10 ലക്ഷം രൂപ ചെലവിട്ടാണ് ബോക്സിംഗ് റിംഗ്, ഗ്ലൗസുകൾ, ഹെഡ് ഗാർഡുകൾ, പഞ്ചിംഗ് ഗ്ലാസ്, പഞ്ചിംഗ് പാഡ് അടക്കമുള്ള പരിശീലന സാമഗ്രികൾ വാങ്ങിയത്.
സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളുകളിലെ എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായിരുന്നു പരിശീലനം. ഇവിടെ പരിശീലിച്ച വിദ്യാർത്ഥികൾക്ക് ജില്ലാ, സംസ്ഥാന, ദേശീയ ചാമ്പ്യൻഷിപ്പുകളിൽ സ്വർണ മെഡൽ അടക്കം ലഭിച്ചിട്ടുണ്ട്.
സാമ്പത്തിക സഹായം നിറുത്തലാക്കി
സ്കൂൾ ഗെയിംസ് നടക്കാനിരിക്കെയാണ് ജില്ലാ പഞ്ചായത്തിന്റെ പാലം വലി
മെഡൽ പ്രതീക്ഷയിൽ പരിശീലനത്തിനെത്തിയ വിദ്യാർത്ഥികൾ വിഷമത്തിൽ
പരിശീലന സാമഗ്രികൾ നശിക്കുന്ന അവസ്ഥ
പരിശീലകന് പ്രതിമാസം 15000 രൂപ
പരിശീലനത്തിന് എത്തുന്നവർക്ക് പ്രഭാത ഭക്ഷണത്തിന് പ്രതിദിനം 30 രൂപ
ബോക്സിംഗ് അക്കാഡമിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ ജില്ലാ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണം.
വിദ്യാർത്ഥികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |