ഓച്ചിറ: വയലാർ രാമവർമ്മയുടെ അൻപതാം ചരമവാർഷികദിനത്തോടനുബന്ധിച്ച് ഓച്ചിറ ക്ലാപ്പന നിള കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് 'സർഗ്ഗസംഗീതം" എന്ന പേരിൽ വിദ്യാർത്ഥികൾക്കായി 20ന് ക്ലാപ്പന നിള ഗാർഡൻ തിയേറ്ററിൽ വയലാർ കവിതാലാപനം, ചലച്ചിത്ര ഗാനാലാപന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കോളേജ് വിദ്യാർത്ഥികൾക്കായി സീനിയർ വിഭാഗവും ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ജൂനിയർ വിഭാഗവുമായാണ് മത്സരങ്ങൾ. ദൈർഘ്യം 5 മിനിറ്റിൽ കൂടരുത്. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡും ഉപഹാരവും പ്രശസ്തിപത്രവും 26ന് നടക്കുന്ന അനുസ്മരണത്തിൽ കവി രാജീവ് ആലുങ്കൽ സമ്മാനിക്കും. രജിസ്ട്രേഷൻ 15 വരെ. 9744321129, 9496870461 എന്നീ ഫോൺ നമ്പരുകളിൽ പേര് രജിസ്റ്റർ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |