കൊല്ലം: നാടിന്റെ വികസനത്തിനും ഭാവി പ്രവർത്തനങ്ങൾക്കുമായി ജനങ്ങളിൽ നിന്ന് അഭിപ്രായംതേടി വിവിധ ഗ്രാമപഞ്ചായത്തുകളിൽ വികസന സദസ് ഇന്ന്. വെട്ടിക്കവല, പട്ടാഴി, പട്ടാഴി വടക്കേക്കര, വിളക്കുടി എന്നീ ഗ്രാമപഞ്ചായത്തുകളിൽ രാവിലെ 10 മുതലാണ് സദസുകൾ. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേശ് കുമാർ ഉദ്ഘാടനം ചെയ്യും. വെട്ടിക്കവല ഗ്രാമപഞ്ചായത്തിൽ എൻ.എസ്.എസ് ഓഡിറ്റോറിയവും പട്ടാഴി വടക്കേക്കര പഞ്ചായത്തിൽ കടുവത്തോട് മുസ്ലിം ജമാഅത്ത് മദ്രസ ഹാളും പട്ടാഴിയിൽ സുജിൻ ഓഡിറ്റോറിയവും വിളക്കുടി ഗ്രാമപഞ്ചായത്തിൽ കുന്നിക്കോട് സൺപാലസ് ഓഡിറ്റോറിയവുമാണ് വേദികൾ. കുമ്മിൾ ഗ്രാമപഞ്ചായത്ത് വികസന സദസ് ബി.എസ് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2ന് സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |