കൊല്ലം: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശുദിന കലോത്സവം 'വർണോത്സവം 2025' 26ന് രാവിലെ 9ന് കടപ്പാക്കട ടി.കെ.ഡി.എം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കും. കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിസന്റ്, സ്പീക്കർ എന്നിവരെ തിരഞ്ഞെടുക്കുന്ന പ്രസംഗമത്സരം എൽ.പി, യുപി വിഭാഗത്തിൽ നടത്തും. എൽ.പി കുട്ടികളുടെ പ്രധാനമന്ത്രി, സ്വാഗത പ്രാസംഗിക, നന്ദി പ്രാസംഗിക എന്നിവരെയും തിരഞ്ഞെടുക്കും. യു.പി കുട്ടികളുടെ പ്രസിഡന്റ്, കുട്ടികളുടെ സ്പീക്കർ എന്നിവരെയും തിരഞ്ഞെടുക്കും. എച്ച്.എസ്, എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്ക് പ്രസംഗ മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും, മെഡലും നൽകും. എല്ലാ വിഭാഗക്കാർക്കുമായി മലയാളം ഉപന്യാസം, ക്വിസ് മത്സരങ്ങൾ നടത്തും. സ്‌പോട്ട് രജിസ്‌ടേഷൻ രാവിലെ 8.30ന്. ഫോൺ: 9447571111, 9895345389, 9447719520.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |