കൊട്ടാരക്കര: യംഗ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം സംസ്ഥാനതല മെരിറ്റ് ഡേ 18ന് കൊട്ടാരക്കരയിൽ നടക്കും. രാവിലെ 10ന് കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പരിപാടി മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ കെ.ഉണ്ണിക്കൃഷ്ണ മേനോൻ അദ്ധ്യക്ഷനാകും. സംസ്ഥാനതല വിജയികൾക്ക് മന്ത്രിയും ജില്ലാതല വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപനും അവാർഡുകൾ വിതരണം ചെയ്യും. കളക്ടർ എൻ.ദേവിദാസ്, ജി.കെ.ഹരികുമാർ, ഡോ. പി.വി.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും. 116 ടീമുകളിൽ നിന്നായി 322 വിദ്യാർത്ഥികൾക്കും മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവാർഡ്. പത്രസമ്മേളനത്തിൽ മന്ത്രിക്കൊപ്പം കെ.ഐ.ലാൽ, കെ.ഉണ്ണിക്കൃഷ്ണ മേനോൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |