കൊല്ലം: ഈ വർഷത്തെ ഇന്റർനാഷണൽ കോളേജിയേറ്റ് പ്രോഗ്രാമിംഗ് കോണ്ടെസ്റ്റ് ഔട്ട് സ്റ്റാൻഡിംഗ് കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് അവാർഡിന് ഐ.സി.പി.സി റീജിയണൽ കോണ്ടെസ്റ്റ് ഡയറക്ടറും അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ അസി.പ്രൊഫസറുമായ വിപിൻ പവിത്രൻ അർഹനായി. ലോകമെമ്പാടുമുള്ള നാലായിരത്തിലധികം മത്സരാർത്ഥികളെ ആൽഗോ ക്വീൻ മത്സരത്തിൽ പങ്കെടുപ്പിക്കാൻ നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്‌കാരം. അസർബായിജാനിലെ ബാക്കുവിൽ നടന്ന അന്താരാഷ്ട്ര ഫൈനൽ മത്സരങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ വിപിൻ പവിത്രൻ പുരസ്‌കാരം ഏറ്റുവാങ്ങി. യുവതികൾക്ക് മത്സരാത്മക പ്രോഗ്രാമിംഗിൽ പ്രവേശിക്കാനും ആത്മവിശ്വാസത്തോടെ മുന്നേറാനും മാർഗം തുറന്നുകൊടുത്ത ആദ്യത്തേതും മികച്ചതുമായ അന്താരാഷ്ട്ര പദ്ധതിയായി 2018ൽ അമൃത വിശ്വവിദ്യാപീഠത്തിൽ ആരംഭിച്ച ആൽഗോ ക്വീൻ പദ്ധതിയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |