കൊല്ലം: തമിഴ്നാട്ടിലെ കുഴിത്തുറ മുതൽ എറണാകുളം സൗത്ത് വരെയുള്ള റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും നടക്കുന്ന നിയമലംഘനങ്ങളിൽ റെയിൽവേ ആക്ട് പ്രകാരമുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന കൊല്ലം റെയിൽവേ കോടതിയിൽ കഴിഞ്ഞ ഒൻപത് മാസമായി ജഡ്ജിയില്ല.
നിലവിലുണ്ടായിരുന്ന ജഡ്ജി ഈ വർഷം ജനുവരിയിൽ വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പേ പുതിയ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചെങ്കിലും നിയമനം നീളുകയാണ്. നിയമം, തൊഴിൽ തുടങ്ങിയ വകുപ്പുകളിൽ നിന്ന് വിരമിച്ചവരിൽ സർവീസിലിരിക്കെ എൽ.എൽ.ബിയുള്ളവരെയാണ് രണ്ടാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പദവിയിൽ റെയിൽവേ കോടതിയിൽ നിയമിക്കുന്നത്. കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനാണ് കൊല്ലം റെയിൽവേ കോടതി ജഡ്ജി നിയമനത്തിനുള്ള അപേക്ഷ ക്ഷണിക്കാനുള്ള ചുമതല. ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് യോഗ്യരായവരുടെ ലിസ്റ്റ് കളക്ടർക്ക് കൈമാറും. കളക്ടർ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സഹിതം നൽകുന്നവരുടെ പട്ടിക ഹൈക്കോടതിക്ക് നൽകും.
ഹൈക്കോടതി അയോഗ്യരെ ഒഴിവാക്കിയ ശേഷം സംസ്ഥാന സർക്കാരിന് നൽകും. പട്ടികയിൽ നിന്ന് സർക്കാർ എൻ.ഒ.സി നൽകുന്നയാളെയാണ് ഹൈക്കോടതി നിയമിക്കുന്നത്. സാധാരണ മൂന്നോ നാലോ പേരുടെ പട്ടികയാണ് സംസ്ഥാന സർക്കാരിന് മുന്നിലെത്തുന്നത്. ഇത്തവണ ലിസ്റ്റിൽ കൂടുതൽ പേർ എത്തിയതാണ് നിയമനം വൈകിപ്പിക്കുന്നത്.
നിയമോപദേശം നിയമനം വൈകിപ്പിച്ചു
ഇത്തവണ പട്ടികയിൽ ഇടം നേടിയത് 14 പേർ
പട്ടിക സംസ്ഥാന സർക്കാരിന് മുന്നിൽ
കാര്യമായ പരിശോധനകൾ നടന്നില്ലെന്ന് നിഗമനം
സർക്കാർ നിയമോപദേശത്തിന് വിട്ടത് നിയമനം വൈകിപ്പിക്കുന്നു
പിഴത്തുക സംസ്ഥാന സർക്കാർ ഖജനാവിലേക്ക്
എട്ട് ലക്ഷം രൂപ വരെയാണ് മാസം ഖജനാവിൽ എത്തുന്നത്
കൊല്ലം റെയിൽവേ കോടതിയിൽ ആഴ്ചയിൽ രണ്ട് സിറ്റിംഗ്
ബാക്കി ജില്ലകളിൽ ഓരോ ദിവസം വീതം
സ്റ്റേഷനുകളിലെ അനധികൃത പാർക്കിംഗ്, കോച്ചുകൾ മാറിക്കയറൽ, അനാവശ്യ ചെയിൻ വലിക്കൽ, ടിക്കറ്റെടുക്കാതെയുള്ള യാത്ര, ട്രെയിനിനുള്ളിൽ പുകവലി, മദ്യപാനം, യാത്രക്കാരോട് മോശമായി പെരുമാറൽ എന്നിവയാണ് പ്രധാനമായും പരിഗണിക്കുന്നത്.
റെയിൽവേ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |