
കൊല്ലം: ബി.ജെ.പി ന്യൂനപക്ഷ മോർച്ച റവന്യു ജില്ലാതലത്തിൽ സോഷ്യൽ ഔട്ട് റീച്ച് ശില്പശാല സംഘടിപ്പിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കൊല്ലം വെസ്റ്റ് പ്രസിഡന്റ് എസ്. പ്രശാന്ത് അദ്ധ്യക്ഷനായി. സംസ്ഥാന വക്താവ് കേണൽ എസ്. ഡിന്നി മുഖ്യ പ്രഭാഷണം നടത്തി. ന്യൂനപക്ഷ മോർച്ച കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജിത്ത് ഫിലിപ്പ്, ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ബിനോയ്, കൊല്ലം വെസ്റ്റ് വൈസ് പ്രസിഡന്റ് ലുബു, ജനറൽ സെക്രട്ടറിമാരായ സാബു ജോർജ്, ജോബ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |