കൊല്ലം: ഭൂമി ഏറ്റെടുത്തതിന് നഷ്ടപരിഹാരം നൽകാൻ കാലതാമസം വരുത്തിയ കേസിൽ കൊല്ലം ജില്ലാ കളക്‌ടറുടെ വാഹനം ജപ്‌തി ചെയ്തു. കൊല്ലം അഡീഷണൽ സബ് കോടതി ജഡ്‌ജി അരുൺ.എം.കുരുവിളയാണ് വാഹനം ജപ്‌തി ചെയ്യാൻ ഉത്തരവിട്ടത്. ബൈപ്പാസിന് വേണ്ടി ഭൂമി ഏറ്റെടുത്ത വകയിലാണ് നഷ്‌ടപരിഹാരം നൽകാനുള്ളത്. സ്ഥലം ഏറ്റെടുത്ത വകയിൽ ശക്തികുളങ്ങര മീനത്ത് ചേരിയിൽ പ്രിയയ്ക്ക് നൽകാനുള്ള 2,74,000 രൂപയും പലിശയും ഈടാക്കാനാണ് ഔദ്യോഗിക വാഹനം ജപ്‌തി ചെയ്തത്.
പ്രതിക്ക് വേണ്ടി അഭിഭാഷകരായ എസ്.മിഥുൻ ബോസ്, ലിഞ്ചു.സി.ഈപ്പൻ, പ്രീമ പീറ്റർ എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |