കൊല്ലം: മലയാള ദിനാഘോഷവും ഭരണ ഭാഷാ വാരാഘോഷത്തിനും നവംബർ 1ന് തുടക്കമാകും. ജില്ലാതല ഉദ്ഘാടനം രാവിലെ 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കളക്ടർ എൻ.ദേവിദാസ് നിർവഹിക്കും. അദ്ധ്യാപകനും ഗ്രന്ഥകർത്താവും ഗാനനിരൂപകനുമായ ഡോ. സജിത്ത് ഏവൂരേത്ത് മുഖ്യാതിഥിയാകും. എ.ഡി.എം ജി.നിർമൽ കുമാർ അദ്ധ്യക്ഷനാകും. ഐ.പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്.ശൈലേന്ദ്രൻ, കുടുംബശ്രീ ജില്ലാ കോ ഓഡിനേറ്റർ ആർ.വിമൽ ചന്ദ്രൻ, സാക്ഷരതാ മിഷൻ ജില്ലാ കോ ഓഡിനേറ്റർ ടോജോ ജേക്കബ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ.ഹേമന്ത് കുമാർ തുടങ്ങിയവർ സംസാരിക്കും. വാരാഘോഷത്തിന്റെ ഭാഗമായി പ്രഭാഷണങ്ങൾ, പ്രശ്നോത്തരി പരിപാടികളും നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |