കൊല്ലം: പൊതു വിദ്യാലയങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണത്തിന്റെ പേരിൽ പരീക്ഷാ സെന്ററുകൾ ക്ലബ് ചെയ്ത് എണ്ണം കുറയ്ക്കാനുള്ള നടപടിയിൽ കെ.പി.എസ്.ടി.എ കൊല്ലം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പത്താം ക്ലാസിൽ 40 കുട്ടികളിൽ താഴെയുള്ള പൊതു വിദ്യാലയങ്ങളിലെ എസ്.എസ്.എൽ.സി പരീക്ഷ സെന്ററുകൾ നിറുത്തലാക്കാനുള്ള നടപടി കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതാണെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സെക്രട്ടറി പി.എസ്. മനോജ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്. ശ്രീഹരി, സ്റ്റേറ്റ് എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായ എ.ഹാരിസ്, സി. സാജൻ, പ്രിൻസി റീന തോമസ്, പി.മണികണ്ഠൻ, വിനോദ് പിച്ചിനാട്, ബിനോയ് ആർ.കൽപ്പകം, ജില്ലാ ട്രഷറർ സി.പി. ബിജുമോൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.പി. ശ്രീകുമാർ, ശാന്തകുമാർ, ബി. റോയ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |