
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയുള്ള 'പെയിൻ ആൻഡ് പാലിയേറ്റീവ്' പദ്ധതിലൂടെ കിടപ്പ് രോഗികളെ ജീവിതത്തിലേക്ക് തിരികെ വിളിച്ച് ജില്ലാ ആയുർവേദ ആശുപത്രി. 2018 ലാണ് പെയിൻ ആൻഡ് പാലിയേറ്റീവ് സാന്ത്വന പരിചരണ പദ്ധതി ആരംഭിച്ചത്. അപകടം, പക്ഷാഘാതം തുടങ്ങി വിവിധ കാരണങ്ങളാൽ കിടപ്പിലായവരെ വീട്ടിലെത്തി പരിചരിക്കുക, മരുന്നുകൾ, സഹായ ഉപകരണങ്ങൾ നൽകുക എന്നിവയാണ് ലക്ഷ്യമിട്ടത്.
ആദ്യം ജില്ല മുഴുവനായി നടത്തിയിരുന്ന പദ്ധതി ഇപ്പോൾ മുഖത്തല ബ്ലോക്ക് മാത്രം കേന്ദ്രീകരിച്ചാണ് നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആയുർ പാലിയം തുടങ്ങിയതോടെയാണ് പെയിൻ ആൻഡ് പാലിയേറ്റീവ് മുഖത്തലയിലേക്ക് പ്രവർത്തനം കേന്ദ്രീകരിച്ചത്.
ഡോക്ടർ, നഴ്സ്, അറ്റൻഡർ എന്നിവരടങ്ങുന്ന സംഘം കിടപ്പുരോഗികളെ വീടുകളിലെത്തിയാണ് ചികിത്സിക്കുന്നത്. എല്ലാ ചൊവ്വാഴ്ചയും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് പെയിൻ ആൻഡ് പാലിയേറ്റീവിന്റെ ഒ.പി സമയം. ഒരു ഒ.പിയിൽ 120 വരെ ആളുകൾ എത്താറുണ്ട്. 2024-25 വർഷം ഇതിനോടകം 1200 ഓളം പേരെ സംരക്ഷിക്കാനായി.
2023 നവംബർ മുതൽ ഡോ. സെയ്ദ് ഷിറാസാണ് പ്രോജക്ടിന്റെ ഭാഗമായി പ്രവർത്തിക്കുന്നത്.
വീടുകളിലെത്തി ചികിത്സ
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 2022- 23 സാമ്പത്തിക വർഷത്തിലാണ് ആയുർ പാലിയം പ്രോജക്ട് ആരംഭിച്ചത്
കൊല്ലം സി.എം.ഒ തലത്തിലാണ് പ്രോജക്ട് പ്രവർത്തനം
വീടുകളിലെത്തി ചികിത്സ നൽകുന്നു
ആദ്യം എട്ട് പഞ്ചായത്തുകളിൽ
നിലവിൽ 11 പഞ്ചായത്തുകളിൽ
പെയിൻ മാനേജ്‌മെന്റ്:
വേദന കുറയ്ക്കാനായി ശാരീരികവും മാനസികവുമായ ചികിത്സാ രീതികൾ ഉപയോഗിക്കുന്നു. ഇതിൽ മരുന്നുകൾ (ഒപിയോയിഡുകൾ ഉൾപ്പെടെ), ഫിസിക്കൽ തെറാപ്പി, മറ്റ് ചികിത്സാ രീതികൾ എന്നിവ ഉൾപ്പെടുന്നു.
പാലിയേറ്റീവ് കെയർ:
ഗുരുതരമായ രോഗങ്ങൾ ഉള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണിത്. വേദനയും മറ്റ് ബുദ്ധിമുട്ടുകളും ലഘൂകരിക്കാൻ സഹായിക്കുന്നു.
ഒപിയോയിഡുകൾ:
മിതമായതോ കഠിനമായതോ ആയ വേദന നിയന്ത്രിക്കാൻ പലപ്പോഴും ഉപയോഗിക്കുന്നു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഇവ ഉപയോഗിക്കാം. പാർശ്വഫലങ്ങൾ കുറയ്ക്കാനാവും.
പദ്ധതി തുക
₹ 15 ലക്ഷം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |