കൊല്ലം: ചിക്കൻ പോക്സ് വ്യാപനത്തെ തുടർന്ന് വള്ളിക്കീഴ് ഗവ. ഹൈസ്കൂൾ അടച്ചു. എച്ച്.എസ് വിഭാഗത്തിലെ കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സ്കൂളിന്റെ പ്രവർത്തനം 27 വരെ പൂർണമായും നിറുത്തിവച്ചു. ആരോഗ്യവകുപ്പിന്റെ അറിയിപ്പിനെ തുടർന്നാണ് നടപടി. നിലവിൽ 15 കുട്ടികളാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പത്താം ക്ലാസിലെ കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ബുധനാഴ്ച്ച ആ ക്ലാസിന് മാത്രം അവധി നൽകിയിരുന്നു. എന്നാൽ ഇന്നലെ മറ്റ് വിദ്യാർത്ഥികൾക്കും രോഗം സ്ഥിരീകരിച്ചതോടെ ഏഴ് ദിവസത്തേക്ക് അവധി പ്രഖ്യാപിക്കുകയായിരുന്നു.
സ്കൂളിലെ രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ചിക്കൻപോക്സ് വൈറസിന് അനുകൂല കാലാവസ്ഥ വേനലാണ്. എന്നാൽ മഴക്കാലത്തും രോഗം പടരുന്നുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു. ഇടകലർന്നുള്ള കാലാവസ്ഥയാണ് ഇതിന് കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |