
കൊട്ടാരക്കര: സംസ്കാരുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണവും കവിതാലാപനവും നടത്തി. സി.പി.കെ.പി ലൈബ്രറി ഹാളിൽ നടന്ന സമ്മേളനം ഡോ. എസ്.മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്കാര ചെയർമാൻ ഡോ. പി.എൻ.ഗംഗാധരൻ നായർ അദ്ധ്യക്ഷനായി. ജി.കലാധരൻ, മുട്ടറ ഉദയഭാനു, കനകലത, ബി.അനിൽകുമാർ, ഷക്കീല അസീസ്, ലതിക വിജയകുമാർ, മാധവ് സുകുമാരൻ, എം.പി വിശ്വനാഥൻ, കെ. ബാലൻ എന്നിവർ വയലാർ അനുസ്മരണം നടത്തി. തുടർന്ന് നടന്ന വയലാർ കവിതാലാപനത്തിൽ നിത്യാനന്ദൻ, കനകലത, ആത്മജ് രവീന്ദ്ര, ദേവാശ്രീറാം, ദേവതീർത്ഥ, ഷംന, രുദ്ര, പുഷ്പ അനിൽ, ജോർജ് ബേബി, ജസത്യൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
