
അമൃതപുരി: അമൃത സ്‌കൂൾ ഒഫ് എൻജിനിയറിംഗ് ഐ.ബി.എം ക്വാണ്ടവുമായി സഹകരിച്ച് സംഘടിപ്പിച്ച ക്വാണ്ടം കമ്പ്യൂട്ടിംഗ് വർക്ക്‌ഷോപ്പ് ക്വിസ്‌കിറ്റ് ഫാൾ ഫെസ്റ്റ് സമാപിച്ചു. ഐ.ബി.എം സീനിയർ സയന്റിസ്റ്റ് ഡോ.അനുപമ റേ, ഡോ.മൃത്യുഞ്ജോയ് ഗുഹ മജുംദാർ, ഡോ. വിനായക് ജഗദീഷ് തുടങ്ങിയവർ ക്ലാസെടുത്തു. കെ.എൽ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് ഡീൻ ഡോ.ഭാനു പ്രകാശ് കൊല്ലയുടെ നേതൃത്വത്തിൽ പ്രായോഗിക പരിശീലനം നൽകി. എൻജിനിയറിംഗ് വിഭാഗം ഡീൻ ഡോ. ബാലകൃഷ്ണൻ ശങ്കർ, അസോ. ഡീൻ ഡോ. എസ്.എൻ.ജ്യോതി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷൻ എൻജി. വിഭാഗം ചെയർപേഴ്‌സൺ ഡോ.രമ്യ, അസി. പ്രൊഫ. ഡോ. വിശ്വാസ്.എസ്.നായർ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജി. വിഭാഗം ചെയർപേഴ്‌സൺ ഡോ. മഞ്ജുള.ജി.നായർ, വിദ്യാർത്ഥികളായ വി.അദ്വൈത, കീർത്തി പ്രഭു, നിഖിൽ നായർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |