
കൊല്ലം: സാധാരണക്കാർക്ക് വിശ്വസാഹിത്യത്തിലെ മുത്തുകൾ സമ്മാനിച്ച കഥാപ്രസംഗകലയുടെ വേദിയിൽ ഒരു കൃതി കൂടി. ആംഗലേയ മഹാകവി ജോൺ കീറ്റ്‌സിന്റെ 'ഇസബെല്ല' അല്ലെങ്കിൽ 'ദി പോട്ട് ഒഫ് ബേസിൽ' എന്ന കഥാകാവ്യമാണ് 'ഇസയുടെ തുളസിക്കൊടി' എന്ന പേരിൽ വേദിയിൽ എത്തുന്നത്. ഡോ. വസന്തകുമാർ സാംബശിവനാണ് കാഥികൻ. അദ്ദേഹം തന്നെ ആവിഷ്‌കരിച്ച് സാക്ഷാത്കരിക്കുന്ന കഥാശില്പം 27ന് രാത്രി 9ന് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ അരങ്ങേറും. കഴിഞ്ഞ 30 വർഷമായി ഓച്ചിറ വൃശ്ചികോത്സവ വേദിയിൽ മുടങ്ങാതെ കഥ പറയുന്നുണ്ട് വസന്തകുമാർ. പിതാവ് വി.സാംബശിവൻ തന്റെ മാതാവിന്റെ ആഗ്രഹ പ്രകാരം തുടങ്ങിയതാണ് കഥാപ്രസംഗ അർച്ചന. അത് വസന്തകുമാർ തുടരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |