
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന പെരുമാറ്റ ചട്ടലംഘന പരാതികൾക്കെതിരെ നടപടി സ്വീകരിച്ച് തുടങ്ങിയതായി ജില്ലാ കളക്ടർ എൻ.ദേവിദാസ്. ചേംബറിൽ ചേർന്ന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു. ചട്ടവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന നടപടി സ്വീകരിക്കും. പരിഗണിച്ച ആറ് പരാതികളിലും നടപടി സ്വീകരിച്ചു. തൃക്കരുവയിൽ കിണർ ഇടിഞ്ഞ് കുടിവെള്ളം മുടങ്ങിയ പശ്ചാത്തലത്തിൽ അറ്റകുറ്റപ്പണിക്കായുള്ള ടെണ്ടർ അനുമതിക്കായി സംസ്ഥാനതല പെരുമാറ്റച്ചട്ട നിരീക്ഷണ സമിതിക്ക് കൈമാറുന്നതിന് തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ എസ്.സുബോധ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ.ഹേമന്ത് കുമാർ, സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി പ്രതീപ് കുമാർ, റൂറൽ ഡിവൈ.എസ്.പി രവിസന്തോഷ്, ഫിനാൻസ് ഓഫീസർ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |