
കൊല്ലം: പിറവന്തൂർ പഞ്ചായത്തിന്റെ കിഴക്കൻ മലയോര മേഖലയായ കറവൂർ, പെരുംതോയിൽ, മൈക്കാമൈൻ വാർഡ് മേഖലകളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാട്ടാന ശല്യം രൂക്ഷമാണ്. വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇടതുപക്ഷ മുന്നണി പിറവന്തൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കറവൂർ.എൽ.വർഗീസ് അധികൃതരോട് ആവശ്യപ്പെട്ടു. വഴി യാത്രക്കാരുടെ ജീവനന് വലിയ ഭീഷണിയാണ് ഉയർന്നിരിക്കുന്നത്. കറവൂർ വാർഡിൽ കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി നിരവധി ആളുകളുടെ കൃഷി പൂർണമായി തകർത്തു. രാത്രി പുലരും വരെ ജനവാസ മേഖലയിൽ കാട്ടാനശല്യം തുടർന്നിരുന്നു. ഫോറസ്റ്റ് റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |