
കൊല്ലം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നുവെന്ന് എല്ലാവരും ഉറപ്പാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ എൻ.ദേവിദാസ്. മാതൃക പെരുമാറ്റച്ചട്ടം തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത്‌വരെ നിലനിൽക്കും. പരസ്പര വിദ്വേഷത്തിനിടയാക്കുന്ന പ്രവർത്തനങ്ങളിൽ രാഷ്ട്രീയകക്ഷികളോ സ്ഥാനാർത്ഥികളോ ഏർപ്പെടരുത്. ജാതിമതാടിസ്ഥാനത്തിൽ വോട്ട് തേടരുത്. ആരാധനാലയങ്ങൾ, മതസ്ഥാപനങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവ പ്രചാരണത്തിന് വേദിയാക്കരുത്. വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അനുവാദമില്ലാതെ പ്രചാരണവസ്തുക്കൾ സ്ഥാപിക്കരുത്. സർക്കാർ സ്ഥാപനങ്ങളിലും പരിസരത്തും പോസ്റ്റർ, ബാനർ, കട്ട്ഔട്ട് എന്നിവ സ്ഥാപിക്കരുത്. പൊതുയോഗങ്ങൾ പൊലീസിനെ മുൻകൂട്ടി അറിയിക്കണം. പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷകൾ പരിശീലനകേന്ദ്രങ്ങളിലും വരണാധികാരികളുടെ കാര്യാലയങ്ങളിലും സമർപ്പിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |