
കൊട്ടാരക്കര: ഓണക്കാലത്ത് രാജകീയ പരിവേഷത്തിലായിരുന്ന ഏത്തക്കായ വില ഇടിഞ്ഞു. എൺപത് രൂപവരെ വിലയുണ്ടായിരുന്ന നാടൻ ഏത്തക്കായ വില ഇപ്പോൾ പതിനെട്ട് മുതൽ ഇരുപത്തിയെട്ട് രൂപവരെയെത്തി. ഇതോടെ
ഏറെനാളായി ഏത്തവാഴ കൃഷിയെ ആശ്രയിച്ചിരുന്ന വഴ കർഷകർ നിരാശയിലായി. ഒരു വാഴയ്ക്ക് അഞ്ച് വളവും ജോലിക്കൂലിയും അടക്കം ശരാശരി 200 രൂപവരെ ചെലവുവരും. വിപണിയിൽ വില കുറഞ്ഞതോടെ മുടക്ക് മുതൽപോലും ലഭിക്കാത്ത അവസ്ഥയായി. കഴിഞ്ഞ വർഷത്തെ അനുകൂല കാലാവസ്ഥയും കാട്ടുപന്നിയുടെ ശല്യവും ഭയന്ന് കൂടുതൽ കർഷകർ പച്ചക്കറിയും മരച്ചീനി കൃഷിയും ഉപേക്ഷിച്ച് വാഴകൃഷിയിലേക്ക് തിരിഞ്ഞതും വയനാട്ടിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും ഏത്തവാഴക്കുലകളുടെ വരവും നടൻ ഏത്തന് വിലയിടിവിന് കാരണമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |