
കൊല്ലം: പാരിപ്പള്ളി കേന്ദ്രമാക്കി രൂപീകരിച്ച ശിവഗിരി തീർത്ഥാടന പദയാത്രാ സ്വീകരണ സമിതിയുടെ ആഭിമുഖ്യത്തിൽ പാരിപ്പള്ളി അമൃത എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. 28ന് രാവിലെ 10ന് ചിത്രരചന, കാവ്യാലാപനം, പ്രസംഗം എന്നിവയിൽ എൽ.പി, യു.പി, എച്ച്.എസ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. 29ന് ഉച്ചയ്ക്ക് 2ന് ഗുരുദേവ കൃതി അനുകമ്പാദശകം പാരായണ മത്സരവും ഉണ്ടാകും. ഇതിൽ കുട്ടികൾക്ക് പുറമേ മുതിന്നവർക്കും പങ്കെടുക്കാം. ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് ക്യാഷ് അവാർഡ്, മെമന്റോ, ഗുരുദേവ കൃതികൾ എന്നിവ സമ്മാനിക്കും. ഓരോ വിഭാഗത്തിലും അഞ്ച് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. 9746180452 എന്ന നമ്പരിൽ ബന്ധപ്പെടാമെന്ന് സംഘാടക സമിതി ചെയർമാൻ പി.ആർ.കുട്ടപ്പനും ജനറൽ കൺവീനർ എസ്.അനിൽകുമാർ കടുക്കറയും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |