
കരുനാഗപ്പള്ളി: വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ദമ്പതികൾ പൊലീസ് പിടിയിൽ. കൊല്ലം ഈസ്റ്റ് കല്ലട മണിവീണയിൽ ചിഞ്ചു (45) തൃശൂർ കൊടുങ്ങല്ലൂർ ശൃംഗപുരത്ത് അനീഷ് (48) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിജിറ്റൽ മാർക്കറ്റിംഗ് സൈറ്റ് വഴി പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. സമയപരിധി കഴിഞ്ഞിട്ടും വിസ കിട്ടാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് മനസിലാക്കിയത്. തുടർന്ന് ഉദ്യോഗാർത്ഥികൾ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. ഇന്നലെ എറണാകുളം ഭാഗത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി എസ്.എച്ച്.ഒ അനൂപ്, എസ്.ഐമാരായ ഷമീർ, ആഷിക്, ജോയ്, എ.എസ്.ഐമാരായ റിലേഷ്, ഉഷ, എസ്.സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |