SignIn
Kerala Kaumudi Online
Thursday, 19 February 2026 12.33 AM IST

വിദ്യാർത്ഥിയെ കാറിടിച്ചു

Increase Font Size Decrease Font Size Print Page
car

കൊട്ടാരക്കര: പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിയെ പിന്നിൽ നിന്നെത്തിയ കാർ ഇടിച്ച് തെറിപ്പിച്ച ശേഷം നിറുത്താതെ പോയി. വെണ്ടാർ ശ്രീവിദ്യാധിരാജ എച്ച്.എസ്.എസിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥി കോട്ടാത്തല പണയിൽ വട്ടവിള വീട്ടിൽ റിഷാന്ത് റിനുവിനാണ് (14) പരിക്കേറ്റത്. തുടയെല്ലിന് പൊട്ടലേറ്റ റിഷാന്തിനെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. കോട്ടാത്തല പണയിൽ ജംഗ്ഷനിൽ ബസിറങ്ങി പണയിൽ- കുറവൻചിറ റോഡിലെ നടക്കുമ്പോഴാണ് കറുത്ത നിറമുള്ള സാൻട്രോ കാർ ഇടിച്ച് തെറിപ്പിച്ചത്. റോഡിൽ മെറ്റലുകൾ ചിതറിക്കിടക്കുകയായിരുന്നു. ഇതിലേക്കാണ് റിഷാന്ത് തെറിച്ചുവീണത്. കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണ്.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY