SignIn
Kerala Kaumudi Online
Thursday, 19 February 2026 12.33 AM IST

ഉദ്യോഗസ്ഥരെ തടഞ്ഞു

Increase Font Size Decrease Font Size Print Page
ddd

കൊല്ലം: പൈപ്പിലെ തടസം കാരണം കളീക്കൽ കടപ്പുറത്ത് കഴിഞ്ഞ ഒന്നരമായി കുടിവെള്ള വിതരണം മുടങ്ങിയിട്ടും അറ്റക്കുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ തടഞ്ഞു. നാട്ടുകാർ പലതവണ പരാതിപ്പെട്ടിട്ടും കുടിവെള്ള വിതരണം തടസപ്പെട്ടതിന്റെ കാരണം കണ്ടെത്തി പരിഹരിക്കാൻ വാട്ടർ അതോറിറ്റി തയ്യാറായിരുന്നില്ല. ഇന്നലെ സ്ഥലത്തെത്തിയ കരാർ തൊഴിലാളികൾ ഉച്ചയ്ക്ക് 12 ഓടെ പ്രശ്നം കണ്ടെത്താതെ മടങ്ങാൻ ശ്രമിച്ചതോടെ നാട്ടുകാർ സംഘടിച്ച് തടഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എൻജിനിയർ, അസി. എൻജിനിയർ എന്നവരെയും നാട്ടുകാർ തടഞ്ഞുവച്ചു. എത്രയും വേഗം പ്രശ്നം പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ പിന്തിരിഞ്ഞതോടെയാണ് നാട്ടുകാർ പിന്തിരിഞ്ഞത്.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY