കൊല്ലം: ശ്രീനാരായണ വനിതാ കോളേജിൽ എനർജി കൺസർവേഷൻ ക്ലബിന്റെയും ഭൗതിക ശാസ്ത്രവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഊർജ്ജ സംരക്ഷണ ബോധവത്കരണ ക്ലാസും പ്രൊഫ. വി.കെ. ദാമോദരൻ അനുസ്മരണവും കോളേജ് പ്രിൻസിപ്പൽ വി.എസ്. നിഷ ഉദ്ഘാടനം ചെയ്തു. ടി.കെ.എം കോളേജ് ഒഫ് എൻജിനീയറിംഗ് ഇലക്ട്രിക്കൽ വിഭാഗം പ്രൊഫസറും അഡ്മിനിസ്ട്രേറ്റീവ് ഡീനുമായ പ്രൊഫ. ബിജുന കുഞ്ഞ് അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രീൻ എനർജി ഫോറം സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി മധു കൃഷ്ണന്റെ മേൽനോട്ടത്തിൽ കുട്ടികൾക്ക് എൽ.ഇ.ഡി ട്യൂബ് അസംബ്ലിംഗിൽ പരിശീലനം നൽകി. ഭൗതികശാസ്ത്ര വിഭാഗം മേധാവി എസ്. രശ്മി സ്വാഗതവും ക്ലബ് കോ ഓർഡിനേറ്റർ ജി. പ്രിയദർശിനി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |