കൊല്ലം: കൊല്ലം ജംഗ്ഷനും മയ്യനാട് റെയിൽവേ സ്റ്റേഷനുമിടയിൽ 549-ാം ലെവൽക്രോസ് കൂട്ടിക്കടയിൽ റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മിക്കാനും കൊല്ലം- മയ്യനാട് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ലെവൽ ക്രോസ് 543 എസ്.എൻ കോളേജ് ഗേറ്റ് റെയിൽവേ മേൽപാലം നിർമ്മിക്കാനും ദക്ഷിണ റെയിൽവേ ഡെപ്യൂട്ടി ചീഫ് എൻജിനിയർ (കൺസ്ട്രക്ഷൻസ് വിഭാഗം) ടെണ്ടറുകൾ ക്ഷണിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. മണ്ഡലത്തിലെ എല്ലാ റെയിൽവേ ഗേറ്റുകളും മാറ്റി ഓവർ ബ്രിഡ്ജുകൾ നിർമ്മിക്കാനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് രണ്ട് മേൽപാലങ്ങളുടെ നിർമ്മാണത്തിനുള്ള ടെണ്ടറുകൾ ക്ഷണിച്ചത്. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാനും അവശേഷിക്കുന്ന റെയിൽവേ മേൽപാലങ്ങളുടെ നിർമ്മാണം ഏറ്റെടുക്കാനും നടപടി സ്വീകരിച്ചുവരുന്നതായും എം.പി അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |