കാെല്ലം: ടി.പി.പത്മനാഭൻ ആചാരി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരം പ്രൊഫ.ജി.കെ.ശശിധരന്റെ 'അദ്വൈതത്തെ ശാസ്ത്രമാക്കിയ മഹർഷി ശ്രീനാരായണ ഗുരുദേവൻ' എന്ന വൈജ്ഞാനിക സാഹിത്യ കൃതിക്ക് നൽകുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഫെബ്രുവരി ആദ്യവാരത്തിൽ പുരസ്കാരം സമർപ്പിക്കും. കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലറും ഭൗതിക ശാസ്ത്ര അദ്ധ്യാപകനും കോളേജ് പ്രിൻസിപ്പലും ശാസ്ത്ര ഗ്രന്ഥകാരനുമാണ് പ്രൊഫ.ജി.കെ. ശശിധരൻ. പത്രസമ്മേളനത്തിൽ വിശ്വകർമ്മ വേദപഠനകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരത്ചന്ദ്രൻ, ട്രസ്റ്റ് പ്രസിഡന്റ് ടി.പി. ശശാങ്കൻ, സെക്രട്ടറി ആശ്രാമം സുനിൽകുമാർ, കെ.പ്രസാദ്, പി. വിജയബാബു, രാമചന്ദ്രൻ കടകംപള്ളി, ആർ.നന്ദകുമാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |