
പുനലൂർ: ശബരിമല തീർത്ഥാടകരുടെ കാർ മറിഞ്ഞെങ്കിലും യാത്രക്കാർ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. തമിഴ്നാട് ത്രിച്ചന്തൂരിൽ നിന്നുള്ള നാലംഗം സംഘമായിരുന്നു കാറിലുണ്ടായിരുന്നത്. കൊല്ലം- തിരുമംഗലം ദേശീയ പാതയിൽ
ഉറുകുന്ന് കോളനി ജംഗ്ഷന് സമീപം തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. ദർശനം കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് മടങ്ങിയ പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. പാലം കഴിഞ്ഞയുടനെ കാർ നിയന്ത്രണം വിട്ട് പാതയുടെ വലത് വശത്ത് കാടുമൂടിയ കുഴിയിലേക്ക് ഇറങ്ങി രണ്ട് മരങ്ങൾക്ക് ഇടയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഇവിടുണ്ടായിരുന്ന മരത്തിൽ കാർ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |