
കൊല്ലം: ടൈറ്റാനിയം ഡയോക്‌സൈഡിന് ആന്റി ഡബിംഗ് ഡ്യൂട്ടി പുനഃസ്ഥാപിക്കുന്നതും ഇറക്കുമതി തിരുവ വർദ്ധിപ്പിക്കുന്നതും പരിഗണിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ചവറ കെ.എം.എം.എൽ ഉത്പന്നമായ ടൈറ്റാനിയം ഡയോക്‌സൈഡിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുന്നതിന് എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെയും കെ.രാധാകൃഷ്ണൻ എം.പിയുടെയും നേതൃത്വത്തിൽ കമ്പനിയിലെ അംഗീകൃത ട്രേഡ് യൂണിയനുകളുടെ പ്രതിനിധി സംഘം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനുമായും വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തി. എം.പിമാരെ കൂടാതെ കമ്പനിയിലെ ട്രേഡ് യൂണിയൻ ജനറൽ സെക്രട്ടറിമാരായ വി.സി.രതീഷ് കുമാർ, ആർ.ശ്രീജിത്ത്, എ.നഹാസ്, ജെ.മനോജ് മോൻ, യൂണിയൻ നേതാക്കളായ സുരേഷ്, അരുൺ, സനൽ, അനൂബ് എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |