
കരുനാഗപ്പള്ളി: ക്രിസ്മസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് പാർട്ടി എക്സൈസ് ഇൻസ്പെക്ടർ എസ്.ലതീഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ബ്രൗൺ ഷുഗറുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിലായി. ആദിനാട് തെക്ക് കൊച്ചാലുംമൂട് ഭാഗത്തെ കെട്ടിടത്തിൽ നിന്ന് 7.174 ഗ്രാം ബ്രൗൺ ഷുഗറുമായി ബീഹാർ സ്വദേശി മുഹമ്മദ് രാജുവാണ് പിടിയിലായത്. ഒരു മാസം മുമ്പും പശ്ചിമ ബംഗാൾ സ്വദേശികളായ രണ്ട് തൊഴിലാളികളെ കരുനാഗപ്പള്ളി എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. ഗ്രേഡ് എക്സൈസ് ഇൻസ്പെക്ടർ കെ.ജി.രഘു, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഉണ്ണിക്കൃഷ്ണപിള്ള, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, ഹരിപ്രസാദ്, ഗോഡ്‌വിൻ, നിധിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീപ്രിയ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |