
കൊല്ലം: ട്രെയിൻ ടിക്കറ്റ് നിരക്ക് വീണ്ടും വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. തുടർച്ചയായി രണ്ടാം തവണയാണ് ഈ വർഷം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നത്. നിയമന നിരോധനവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ആവശ്യത്തിന് ട്രെയിനുകൾ ഇല്ലാത്ത അവസ്ഥയും തുടരുന്ന സാഹചര്യത്തിലാണ് നിരക്ക് വർദ്ധനയിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്നത്. അടിയന്തരമായി നടപടി പിൻവലിക്കണമെന്ന് റെയിൽവേ പസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷനായി. ജെ.ഗോപകുമാർ, ആർ.എസ്.നിർമ്മൽ കുമാർ, ടി.പി.ദീപുലാൽ, കുരുവിള ജോസഫ്, ചിതറ അരുൺശങ്കർ, വിനീത് സാഗർ, കാര്യറ നസീർ, റസലുദ്ദീൻ, അജയകുമാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |