
കൊല്ലം: ജില്ലാ ആശുപത്രിയിലെ എം.ആർ.ഐ സ്കാനിംഗ് കേന്ദ്രത്തിൽ സ്കാനിംഗ് സമയത്ത് രോഗികൾക്ക് ധരിക്കാൻ ഏപ്രണായി നൽകുന്നത് നീളം പോലും മറയ്ക്കാനാവാത്ത വിധം കീറിയ പഴന്തുണി. സി.ടി സ്കാൻ, എക്സറേ കേന്ദ്രങ്ങളിലും നൽകുന്നത് സമാനമായ പഴന്തുണിയാണ്.
മെറ്റൽ, ബട്ടൺസ് എന്നിവയുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കാനിംഗ് നടത്തിയാൽ ഫലത്തെ ബാധിക്കും. അതുകൊണ്ടാണ് മെറ്റലും ബട്ടൺസുമൊന്നുമില്ലാത്ത കോട്ടൺ ഏപ്രൺ നൽകുന്നത്. ഒരു തവണ ഉപയോഗിച്ച ഏപ്രൺ അലക്കിയ ശേഷമാണ് വീണ്ടും ഉപയോഗിക്കുന്നത്. ഇങ്ങനെ അലക്കിക്കീറിയ ഏപ്രണുകൾ തന്നെ വീണ്ടും രോഗികൾക്ക് ധരിക്കാനായി നൽകുകയാണ്.
ജില്ലാ ആശുപത്രിയിൽ വർഷത്തിലൊരിക്കലാണ് ഏപ്രൺ വാങ്ങിയത്. കഴിഞ്ഞ ഏപ്രിലിൽ വാങ്ങിയ ഏപ്രണാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. കടുത്ത ക്ഷാമം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കഴിഞ്ഞയാഴ്ച ഏപ്രണിന് ഓർഡർ നൽകിയതായി ജില്ലാ ആശുപത്രി അധികൃതർ പറഞ്ഞു. സ്കാനിംഗ് കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന ഏപ്രൺ മറ്റ് വിഭാഗങ്ങൾ മാറ്റിയെടുക്കുന്നുമുണ്ട്. അതൊഴിവാക്കാൻ ഏപ്രണിൽ ഡിപ്പാർട്ട്മെന്റുകളുടെ പേര് തുന്നാൻ തീരുമാനിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |